ADVERTISEMENT

കൊച്ചി∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി തള്ളിയ മൂന്നംഗ ലോകായുക്ത ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഹർജിക്കാരൻ ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ശശികുമാർ നേരത്തേ അറിയിച്ചിരുന്നു. 

മുഖ്യമന്ത്രിക്കു പണം അനുവദിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രിമാർ സ്വജനപക്ഷപാതമോ അഴിമതിയോ കാട്ടിയതിനു തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി ലോകായുക്ത തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, കഴിഞ്ഞ പിണറായി സർക്കാരിലെ 18 മന്ത്രിമാർ എന്നിവർക്ക് എതിരെയായിരുന്നു അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ചുള്ള ഹർജി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം ചട്ടങ്ങൾ ലംഘിച്ചു മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെയും എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനു നൽകിയതിനെതിരെ മുൻ സർവകലാശാല ഉദ്യോഗസ്ഥനായ ആർ.എസ്.ശശികുമാര്‍ 2018 ലാണ് ലോകായുക്തയെ സമീപിച്ചത്. 

ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് 2018ൽ ആദ്യം പരാതി സ്വീകരിച്ചത്. പിന്നീട് രണ്ടംഗ ബെഞ്ച് വാദം കേട്ടു. ഭിന്നാഭിപ്രായം ഉള്ളതിനാൽ 2023 മാർച്ചിൽ കേസ് മൂന്നംഗ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.

English Summary:

CMDRF Scam: Petitioner challenged the Lokayukta order in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com