‘ലിയോ’യിൽ എത്ര അക്രമരംഗങ്ങൾ,എവിടെയൊക്കെ?: റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി, ലോകേഷിന് നോട്ടിസ്
Mail This Article
×
ചെന്നൈ ∙ വിജയ് ചിത്രം ‘ലിയോ’യിലെ അക്രമരംഗങ്ങളെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സംവിധായകൻ ലോകേഷ് കനകരാജിനു നോട്ടിസ് അയച്ചു. സിനിമയിൽ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തിനിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മധുരയിൽ നിന്നുള്ള രാജാ മുരുകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇത്തരമൊരു കേസ് കൊടുത്തത് പ്രശസ്തിക്കു വേണ്ടിയാണെന്നു ലോകേഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ലിയോയിൽ എത്ര അക്രമരംഗങ്ങളുണ്ടെന്നും അവ ഏതൊക്കെ ഭാഗത്താണെന്നും വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട കോടതി, കേസ് മാറ്റിവച്ചു.
English Summary:
Leo Movie: Madras High Court issued notice to director Lokesh Kanakaraj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.