ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. റേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് തല നേതാക്കളുടെ വീട്ടിൽ പരിശോധനയ്ക്ക് പോകുമ്പോഴാണ് സന്ദേശ്കലി ഗ്രാമത്തിൽ ആക്രമണമുണ്ടായത്. രണ്ട് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനവും തകർത്തു.

തൃണമൂൽ കോൺഗ്രസ് നേതാക്കളായ ശങ്കർ ആദ്യ, ഷെയ്ക് ഷാജഹാൻ എന്നിവരുടെ വീടുകളിലേക്കാണ് ഇഡി സംഘം റെയ്ഡിനെത്തിയത്. ഇഡി വരുന്ന വിവരം അറിഞ്ഞ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നേതാക്കൻമാരുടെ വീടിനു സമീപത്തെത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം നശിപ്പിക്കുകയുമായിരുന്നു. എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥൻ അറിയിച്ചു.  

ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ബംഗാളിലെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്ന് സുവേന്ദു അധികാരി ആരോപിച്ചു.

English Summary:

Probe Agency Team Attacked in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com