ഇന്ത്യക്കാരടങ്ങിയ ലൈബീരിയൻ കപ്പല്‍ സൊമാലിയൻ തീരത്തുനിന്ന് തട്ടിയെടുത്തു; തിരച്ചിൽ നടത്തുന്നതായി നാവികസേന
Mail This Article
×
ന്യൂഡൽഹി∙ സൊമാലിയൻ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പല്‍ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടു പോയ കപ്പലിനായി തിരച്ചിൽ തുടങ്ങിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. ഇന്നലെ വൈകിട്ടാണ് കപ്പൽ തട്ടിക്കൊണ്ടുപോയതായി സന്ദേശം ലഭിച്ചത്.
ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലില നോർഫോൾക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്. ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തിയതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിസായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. തട്ടിക്കൊണ്ടു പോയതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
English Summary:
Ship with Liberian flag hijacked off Somalia coast, 15 Indian crew aboard, Navy 'closely monitoring' vessel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.