ADVERTISEMENT

ജിദ്ദ∙ ഇന്ത്യയും സൗദിയും തമ്മിൽ ഹജ് കരാറിൽ ഒപ്പിട്ടു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്, ഉംറ കാര്യമന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സന്നിഹിതനായിരുന്നു.

ഹജ് തീർഥാടനം സുഗമമാക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ സൗദി പ്രതിനിധി സംഘം പ്രശംസിച്ചു. തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അഭിനന്ദനീയമാണെന്ന് സൗദി പ്രതിനിധി സംഘം പറഞ്ഞു.

സ്ത്രീകൾക്ക് തനിച്ച് ഹജ് നിർവഹിക്കാൻ പ്രോത്സാഹനം നൽകുന്നത് ലിംഗസമത്വം ഉറപ്പാക്കുന്ന ഇന്ത്യൻ നിലപാടിന്റെ ഭാഗമായാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും സമഗ്ര ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യസേവനം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ മന്ത്രിതല ചർച്ചയിൽ നടന്നു.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

English Summary:

India and Saudi Arabia signs Hajj Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com