ADVERTISEMENT

ന്യൂഡൽഹി∙ ലാബുകളിൽനിന്നു മോഷ്ടിച്ച ഉപകരണങ്ങൾ വാങ്ങിയതിന് ആക്രി കച്ചവടക്കാരിയെ അറസ്റ്റു ചെയ്തു. ഉത്തംനഗർ സ്വദേശി‌നി നഗ‍്‍മ (44) ആണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. ഉത്തംനഗറിലെ ലബോറട്ടറിയിൽനിന്നു മോഷ്ടിച്ച 1.5 ലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ സദ്ദാം, ദാവൂദ് എന്നിവരാണു നഗ‍്‍മയ്ക്കു വിറ്റതെന്നു പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്ടാക്കളിൽ നിന്നു വാങ്ങി മറിച്ചുവിൽക്കുന്ന ഇടപാടാണു നഗ‍്‍മ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു

English Summary:

Police arrested woman who bought stolen goods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com