ക്ഷയരോഗം: ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു
![sri-parvathy ശ്രീപാർവതി](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/7/sri-parvathy.jpg?w=1120&h=583)
Mail This Article
പൂച്ചാക്കൽ∙ ക്ഷയരോഗം (ട്യൂബർ കുലോസിസ്) ബാധിച്ചു പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പാണാവള്ളി രണ്ടാം വാർഡ് മംഗലത്ത് നികർത്ത് എം.ടി. സുരേഷിന്റെ മകൾ ശ്രീപാർവതിയാണ് (17) ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. ഒരു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീപാർവതി. 6 മാസമായി ശ്വാസം മുട്ടൽ കലശലായി അനുഭവപ്പെട്ടിരുന്ന ശ്രീപാർവതി ഡിസംബർ 31നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുറയാത്തതിനാൽ കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും പോയി.
വെള്ളിയാഴ്ച തുറവൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ വൈകിട്ടു പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശ്രീപാർവതിയെ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണു മരണം. പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകിട്ട് സംസ്കാരം നടത്തും. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്എൻ എച്ച്എസ്എസിലെ വിദ്യാർഥിയാണ്.