പ്രമീളാ ശശിധരന് പാലക്കാട് നഗരസഭാ അധ്യക്ഷ
Mail This Article
×
പാലക്കാട്∙ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ അധ്യക്ഷയായി പ്രമീളാ ശശിധരനെ തിരഞ്ഞെടുത്തു. മുൻ അധ്യക്ഷ പ്രിയ അജയൻ രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപി സംസ്ഥാനസമിതി അംഗമായ പ്രമീള ശശിധരൻ ഇതിനു മുൻപും നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. വോട്ടെടുപ്പിൽ പ്രമീളയ്ക്ക് 28 വോട്ടും യുഡിഎഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സിപിഎം സ്ഥാനാർഥി ഉഷ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു.
English Summary:
Pramila Sasidharan emerges as new chairperson of Palakkad Municipal Corporation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.