ADVERTISEMENT

വണ്ടൂർ∙ ബാറ്ററി മാറ്റാൻ നൽകിയ ഫോണിൽനിന്ന് തീ ആളിപ്പടർന്നു. മലപ്പുറം വണ്ടൂരിലാണ് സംഭവം. കേടായ ബാറ്ററിയിൽനിന്നാണ് തീ പടർന്നതെന്നാണു നിഗമനം. ഉടൻതന്നെ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാൽ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണു സംഭവം. വണ്ടൂർ ടൗണിൽ പാണ്ടിക്കാട് റോഡിലുള്ള കടയിലാണ് മൊബൈൽ ഫോണിനു തീപിടിച്ചത്. അതിഥി തൊഴിലാളി നന്നാക്കാൻ നൽകിയ ഫോണിനാണു തീപിടിച്ചത്.

കടയിൽ മറ്റു ഫോണുകൾക്കിടയിൽ വച്ചിരുന്ന ഫോണിന് അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു. അതിഥി തൊഴിലാളി നന്നാക്കാൻ നൽകിയ ഫോണിന്റെ ബാറ്ററി പൊള്ളച്ചിരുന്നതായി കടയിലെ ജീവനക്കാർ പറയുന്നു. ഈ ബാറ്ററിയിൽനിന്ന് തീ പടർന്നുവെന്നാണ് അനുമാനം. ഉടൻതന്നെ കടയിലുണ്ടായിരുന്ന വെള്ളമൊഴിച്ച് തീ കെടുത്തി.

English Summary:

Replacement Phone Battery Ignites, Sparking Shop Scare In Wandoor, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com