‘അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കുന്നില്ല’: ഫെഡറേഷനെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് സഞ്ജയ് സിങ്
Mail This Article
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കുന്നില്ലെന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്. ഫെഡറേഷനെ സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ദേശീയ ചാംപ്യൻഷിപ്പ് ഉടൻ സംഘടിപ്പിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
Read Also: പ്രതിഷേധം കടുത്തു, ഗുസ്തി ഫെഡറേഷൻ ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം
ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായാണു മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ബ്രിജ് ഭൂഷന്‍റെ വിശ്വസ്തനായ സഞ്ജയ് കുമാര്‍ അധ്യക്ഷനായ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയായിരുന്നു നടപടി.
ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്. എന്നാൽ ഇതിനു പിന്നാലെ ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു കേന്ദ്ര കായിക മന്ത്രാലയം നിർണായക നടപടി സ്വീകരിച്ചത്.