സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു; പേര് വത്തിക്കാന്റെ അനുമതിക്കായി കൈമാറി
Mail This Article
×
കൊച്ചി∙ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇതിന്റെ വിശദാംശങ്ങൾ സഭാ സിനഡ് വത്തിക്കാനു കൈമാറി. അനുമതി ലഭിക്കുന്ന മുറയ്ക്ക് ബുധനാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. മേജർ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിക്കുന്നതോടെ സിനഡ് സമ്മേളനം അവസാനിക്കും.
അതേസമയം, സ്ഥാനാരോഹണം എന്ന് ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം നടക്കേണ്ടത്. ബസിലിക്ക അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സ്ഥാനാരോഹണ ചടങ്ങുകൾ എവിടെ നടത്തുമെന്ന ആകാംക്ഷയിലാണ് വിശ്വാസികൾ.
English Summary:
A new major archbishop of Syro-Malabar Church was selected- Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.