ADVERTISEMENT

നോയിഡ∙ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എൻജിനീയർ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച നോയിഡയിലാണ് സംഭവം. വികാസ് നേഗി (34) എന്നയാളാണ് മരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

റണ്ണെടുക്കാൻ ഓടുന്നതിനിടെ, പാതിവഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റു കളിക്കാര്‍ ഓടിയെത്തി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്‌മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. വികാസിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെങ്കിലും ആരോഗ്യവാനായിരുന്നുവെന്നാണ് റിപ്പോർട്ട്. നോയിഡയിലും ഡൽഹിയിലും ക്രിക്കറ്റ് കളിക്കുമായിരുന്നു.

English Summary:

Noida Techie Collapses On Pitch, Dies Of Heart Attack While Playing Cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com