ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയതിന്റെ പേരിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കുരുക്ക് മുറുക്കാന്‍ പൊലീസ്. സെക്രട്ടേറിയേറ്റ് സമരക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ, യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുലിനെതിരെ പൊലീസ് നടപടി കടുപ്പിക്കുകയാണ്. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഉടന്‍ ഉത്തരവ് ഇറങ്ങും.

Read more at: രാഹുലിനെതിരെ ചുമത്തിയത് 10 വർഷത്തിലേറെ തടവു ലഭിക്കാവുന്ന കുറ്റം; പൊലീസ് നോട്ടിസിൽ അവ്യക്തത

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കുമെന്നാണു വിവരം. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ അഡ്മിഷൻ സെല്ലിൽനിന്നു സെല്ലിലേക്കു മാറ്റി. 25 റിമാൻഡ് തടവുകാർ ഇവിടെയുണ്ട്.

Read more at: മാർച്ചിനിടെ നടന്നത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന് കോടതി

രാഹുലിന്റെ ആരോഗ്യനില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചിരുന്നു. മാർച്ചിനിടെ തലയിൽ അടിയേറ്റതിനെത്തുടർന്നു ചികിത്സ തേടിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ് ഹാജരാക്കിയത്.

ചികിത്സ തേടുമ്പോൾ രാഹുലിന് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗലക്ഷണങ്ങളിൽനിന്നു രണ്ടു തവണ പക്ഷാഘാതം വന്നുപോയതായാണു സൂചനയെന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നുണ്ട്. ചികിത്സ തുടരുന്നതു സംബന്ധിച്ച വിദഗ്ധോപദേശത്തിനു കാത്തിരിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അബിൻ വർക്കി പറഞ്ഞു.

English Summary:

Police Crackdown on Rahul Mankootil in Fake ID Scandal Intensifies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com