വിവരക്കേട് പറയുകയെന്നത് എം.വി.ഗോവിന്ദൻ ശീലമാക്കി: വി.ഡി.സതീശൻ
Mail This Article
കോഴിക്കോട്∙സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിവരക്കേട് തുടർച്ചയായി പറയുന്നത് ശീലമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിലെ സിപിഎം നേതാക്കൾ പറഞ്ഞതു കൊണ്ടാണ് അയോധ്യയുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതെന്നുള്ള എം.വി.ഗോവിന്ദന്റെ പ്രസ്താവന ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.
ദേശാഭിമാനി തെറ്റായി പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ചായക്കട നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍ വ്യാജ ഡിഗ്രി നേടിയെന്ന കഥയുണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതാണ് ദേശാഭിമാനി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അകത്ത് പോകേണ്ട ആളുകളാണ് ദേശാഭിമാനിക്കാരെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
ഇടതുപക്ഷത്തിന്റെ സ്വാധീനത്തെ തുടർന്നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചതെന്നായിരുന്നു എം.വി.ഗോവിന്ദൻ പറഞ്ഞത്.