തെരുവിൽ അടിപിടി പതിവ്, സ്കൂളിൽനിന്നു പുറത്താക്കി, വീട്ടുകാർ നാടുകടത്തി; ലോകതാരമായ ‘ലിറ്റിൽ ഡ്രാഗൺ’
Mail This Article
ഒരിടത്തൊരിടത്ത് വികൃതിയായ ഒരു പയ്യനുണ്ടായിരുന്നു. ഒട്ടും അടങ്ങിയിരിക്കാത്ത അടിപിടിക്കാരൻ. പഠിപ്പിലും പെരുമാറ്റത്തിലും മോശമായതോടെ 12–ാം വയസ്സിൽ അവനെ സ്കൂളിൽനിന്നു പുറത്താക്കി. പുതിയ സ്കൂളിലെ ബോക്‌സിങ് പരിശീലകൻ അവനെ നന്നാക്കാനൊരു ശ്രമം നടത്തി. പക്ഷേ, തെരുവ് അവനെ ആവേശിച്ചു കൊണ്ടിരുന്നു. ഇനിയൊരു വഴക്കുണ്ടായാൽ നിങ്ങളുടെ മകൻ ജയിലിലായിരിക്കുമെന്ന്, വീട്ടിലെത്തിയ പൊലീസ് അവന്റെ മാതാപിതാക്കൾക്കു മുന്നറിയിപ്പ് നൽകി. ഭയന്നുപോയ അവർ അവനെ മൂത്ത സഹോദരിയുടെ അടുത്തേക്ക് നാടുകടത്താൻ തീരുമാനിച്ചു. വഴക്കാളിയായ അനിയനെ ‘ലിറ്റിൽ ഡ്രാഗൺ’ എന്നാണു ചേച്ചി വിളിച്ചിരുന്നത്. കാലാന്തരത്തിൽ ലോകമാകെ അവൻ അറിയപ്പെട്ടത് ആ പേരിലാണ്. സിനിമയിൽ ആയോധനകലയുടെ അവസാന വാക്കായി മാറുകയും, കുങ്ഫു കിക്കിന്റെ ചടുലവേഗത്തിൽ പൊലിയുകയും ചെയ്ത നക്ഷത്രമാണു ബ്രൂസ് ലീ. കാണാം, ഒരിടത്തൊരിടത്ത് വിഡിയോ.