സീറ്റ് വിഭജനത്തിനായി ഇന്ത്യാ മുന്നണി യോഗം; വിട്ടുനിന്ന് മമതാ ബാനർജി
Mail This Article
×
ന്യൂഡൽഹി∙ സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകുന്ന ഇന്ത്യാ മുന്നണിയുടെ ഓൺലൈൻ യോഗത്തിൽനിന്ന് വിട്ടുനിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുൻകൂട്ടി നിശ്ചയിച്ച മറ്റുപരിപാടികളെ തുടർന്നാണ് മമത വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്.
സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പം പരിഹരിക്കുക, ഭാരത് ജോഡോ ന്യായ് യാത്രയില്‍ മറ്റു പാർട്ടി നേതാക്കൾ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായിരുന്നു യോഗം. ഈ യോഗത്തിൽ മല്ലികാർജുൻ ഖർഗെയെ ഇന്ത്യാ മുന്നണിയുടെ ചെയർമാൻ ആയി തിരഞ്ഞെടുത്തു.
ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസിന് രണ്ടുസീറ്റ് നൽകാമെന്ന് പറഞ്ഞ മമത പിന്നീടിത് മൂന്നായി വർധിപ്പിച്ചിരുന്നു.
English Summary:
Mamata Banerjee refuses to discuss Bengal seat sharing with Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.