ശസ്ത്രക്രിയ്ക്ക് അമിത അനസ്തീസിയ: 6 വർഷമായി അബോധാവസ്ഥയിലായിരുന്ന ബാലൻ മരിച്ചു, ഡോക്ടർമാർക്കെതിരെ പരാതി നൽകി മാതാപിതാക്കൾ
Mail This Article
×
ബെംഗളൂരു ∙ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അമിതമായി അനസ്തീസിയ നൽകിയതിനെ തുടർന്ന് 6 വർഷമായി അബോധാവസ്ഥയിലായിരുന്ന ബാലൻ മരിച്ചതിൽ മാതാപിതാക്കൾ പരാതി നൽകി. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഹെർണിയ ചികിത്സയ്ക്കായി 2017 ഏപ്രിൽ 4നു സുബ്രഹ്മണ്യ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഘ്നേഷാണ് (16) മരിച്ചത്.
ശസ്ത്രക്രിയയ്ക്കു മുൻപായി 3 തവണയാണ് അനസ്തീസിയ നൽകിയത്. ഇതു ചോദ്യംചെയ്തപ്പോൾ ആശുപത്രി അധികൃതർ 5 ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്‌ക്കെന്ന പേരിൽ നൽകി കൈകഴുകി. ഇതുവരെ, 19 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവായത്.
English Summary:
Parents gave complaint against doctors after their child died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.