കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ലഹരിക്കേസ് പ്രതി തടവു ചാടി; പത്രക്കെട്ട് എടുക്കാൻ പോയപ്പോൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു
Mail This Article
×
കണ്ണൂർ ∙ ലഹരിമരുന്ന് കേസിൽ തടവിൽ കഴിയുന്ന പ്രതി ജയിൽ ചാടി രക്ഷപ്പെട്ടു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന തുടങ്ങി. ലഹരിമരുന്ന് കേസിൽ 10 വർഷം ശിക്ഷിച്ച കൊയ്യോട് ചെമ്പിലോട് ടി.സി.ഹർഷാദ് (34) ആണ് ഞായറാഴ്ച രാവിലെ 7നു കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്.
രാവിലെ പത്രക്കെട്ട് എടുക്കാൻ ജയിൽ ഗേറ്റിൽ എത്തി പാറാവുകാരന്റെ കണ്ണുവെട്ടിച്ച് റോഡിലേക്കോടുകയും അതുവഴി വന്ന ബൈക്കിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും പറയുന്നു. കണ്ണവം പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്ന് കേസിൽ പിടികൂടി 2023 സെപ്റ്റംബർ 9നാണ് കണ്ണൂർ ജയിലിൽ ശിക്ഷ തുടങ്ങിയത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത് തടവുകാരൻ കടന്ന് കളഞ്ഞതാണെന്നും ഇയാളെ പിടികൂടുന്നതിനായ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. കണ്ണൂർ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിലും പരിസര പ്രദേശത്തും പരിശോധന തുടരുകയാണ്.
English Summary:
Drug case accused escaped from Kannur Central Prison
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.