ADVERTISEMENT

കോഴിക്കോട്∙ കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. വെള്ളിയഴ്ച വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വച്ച് ഉച്ചയോടെയാണു ബിജു ആത്മഹത്യാശ്രമം നടത്തിയത്.

കാറിൽനിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാർ കാറിന്റെ ചില്ലു തകർത്തു ബിജുവിനെ പുറത്തെടുത്തു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോൾ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Man who poured petrol on his car and set it on fire died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com