ADVERTISEMENT

ബെംഗളൂരു∙ സെയിൽസ് എക്സിക്യുട്ടിവായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും കാമുകനും ചേർന്നാണ് യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ വെങ്കട്ട രമണ നായ്ക്കാണ് കൊല്ലപ്പെട്ടത്. ഭാര്യ നന്ദിനി ഭായി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ഈ മാസം ഒൻപതിനാണ് വീട്ടില്‍ വെങ്കട്ട രമണയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ച് വീണെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍  കൊലപാതകമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. 

സംഭവദിവസം വെങ്കിട്ടരമണ വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെയും കണ്ടു. ഇതേച്ചൊല്ലി  തർക്കമുണ്ടായി. പിന്നാലെ നന്ദിനിയാണ് ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലിട്ടു.

ഇതിനുശേഷം നന്ദിനി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. കാമുകിയെ കാണാനായാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയത്.  നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

Woman kills husband with lover's help in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com