ADVERTISEMENT

തിരുവനന്തപുരം∙ ചിത്രകലാ രംഗത്ത്‌ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം (മൂന്നു ലക്ഷം രൂപ) പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്കു ലഭിച്ചു.  പുരസ്‌കാര വിതരണ തീയതി പിന്നീട് പ്രഖ്യാപിക്കും.

ദൃശ്യകലയിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. 

സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയ, രാജ്യാന്തര തലങ്ങളിൽ അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്നും പുരസ്കാര നിർണയ ജൂറി വിലയിരുത്തി. എറണാകുളം ജില്ലയിലെ ഓണക്കൂറിൽ ജനിച്ചു. ഇപ്പോൾ വഡോദരയിൽ താമസിച്ച് കലാസപര്യ തുടരുന്നു.

English Summary:

Eminent artist Surendran Nair bags Raja Ravi Varma Puraskaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com