ADVERTISEMENT

കൊച്ചി∙ എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ബാനർ സ്ഥാപിച്ച് കെഎസ്‌യു. ഇതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ബാനർ അഴിച്ചുമാറ്റി. മണിപ്പുർ, ലക്ഷദ്വീപ് വിഷയങ്ങൾ ഉയർത്തി ‘‘എ ബിഗ് നോ ടു മോദി’’ എന്ന ബാനറാണ് ക്യാംപസിനകത്ത് കെഎസ്‌യു സ്ഥാപിച്ചത്.

ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നീട് വിദ്യാർഥികളെ ക്യാംപസിൽ നിന്ന് ഒഴിപ്പിച്ച് പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കി. 

കോളജിനു മുന്നിൽ ആദ്യം ഉയർത്തിയ ബാനർ പൊലീസ് നിർദേശത്തെതുടർന്ന് കൊച്ചി കോർപ്പറേഷൻ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു. 

English Summary:

Police removed KSU's banner against PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com