സനാതന വിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് പട്നയിലെ പ്രത്യേക കോടതി
Mail This Article
×
പട്ന∙ സനാതന വിരുദ്ധ പരാമർശനത്തിന്റെ പേരിൽ പട്നയിലെ പ്രത്യേക കോടതി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപി/എംഎൽഎമാർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഫെബ്രുവരി 13നു നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ നിർദേശിച്ചത്.
സനാതനം മലേറിയയും ഡെങ്കിയും പോലെയായതിനാൽ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പട്ന ഹൈക്കോടതി അഭിഭാഷകൻ കൗശലേന്ദ്ര നാരായനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചെന്നൈയിലെ സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്.
English Summary:
Sanatana dharma case: Patna court calls Tamil Nadu CM's son Udhayanidhi Stalin on February 13
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.