ADVERTISEMENT

വളാഞ്ചേരി (മലപ്പുറം) ∙ ദേശീയ പാത വട്ടപ്പാറ മേൽഭാഗത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നിരവധിപ്പേർക്ക് പരുക്ക്. പഴയ സർക്കിൾ ഓഫീസിന് സമീപത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ശബരിമലയിൽനിന്നും അയ്യപ്പ ഭക്തരുമായി താമരശ്ശേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനമാണ് ചൊവ്വാഴ്ച രാവിലെ 7 ‌‌മണിയോടെ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പരിക്കു പറ്റിയ 21 പേരെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിലും 5 പേരെ കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

English Summary:

Tourist bus carrying Sabarimala pilgrims crashed into a tree in Valancherry; Many injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com