കർത്തവ്യ പഥിൽ വ്യാജ തിരിച്ചറിയൽ കാർഡുമായി യുവാവ് അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിനു തയാറെടുക്കുന്ന കർത്തവ്യ പഥിൽ വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
കർത്തവ്യ പഥിൽ വിവിധ ജോലികൾക്കായി എത്തുന്നവരുടെ തിരിച്ചറിയൽ കാർഡിൽ സ്വന്തം ഫോട്ടോ പതിച്ച് എത്തിയ ശിവം ചൗധരിയാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഹാപ്പുർ സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
English Summary:
Man arrested with Fake ID Card near Kartavya Path Ahead of Republic Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.