ADVERTISEMENT

വഡോദര ∙ ഗുജറാത്തിൽ വഡോദര നഗരത്തിനു സമീപം പിക്നിക് നടത്തിയ സ്കൂൾ സംഘം കയറിയ ബോട്ട് മറ‍ിഞ്ഞ് 16 മരണം. മരിച്ചവരിൽ 14 പേർ വിദ്യാർഥികളാണ്, 2 പേർ അധ്യാപകരും. പാനിഗേറ്റിലെ ന്യൂ സൺറൈസ് സ്കൂളിലെ 27 വിദ്യാർഥികളും 4 ടീച്ചർമാരുമടങ്ങിയ സംഘമാണ് വൈകിട്ട് 4.30ന് ഹർണി തടാകത്തിൽ ബോട്ടിൽ യാത്ര തുടങ്ങിയത്. ബോട്ടിൽ അനുവദനീയമായത് 16 യാത്രക്കാർ മാത്രമായിരുന്നു.

യാത്രക്കാരിൽ 7 പേരെ രക്ഷിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടസ്ഥലം സന്ദർശിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

English Summary:

School Students Die As Boat Overturns In Lake Near Vadodara, Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com