ADVERTISEMENT

കൊൽക്കത്ത∙ ഓൺലൈൻ ഗെയിമിന്റെ പാസ്‍വേഡ് പങ്കുവച്ചില്ലെന്ന് ആരോപിച്ച് പതിനെട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് സുഹൃത്തുക്കൾ. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. ‘ഫ്രീ ഫയർ’  ഗെയിം കളിക്കുന്നതിനായി പാസ്‍വേഡ് പങ്കുവച്ചില്ല എന്ന കാരണത്താലാണ് പപായ് ദാസിനെ നാലു കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി കാണാതിരുന്ന പപായ് ദാസിന്റെ മൃതദേഹം ജനുവരി 15നാണ് മുർഷിദാബാദിന് സമീപത്തുള്ള കാട്ടിൽനിന്ന് കണ്ടെത്തിയത്. പപായിയുടെ അമ്മ പൂർണിമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, പപായിയുടെ നാലു സുഹൃത്തുക്കളാണു കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമായി. പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവരെ ശനിയാഴ്ച ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

English Summary:

Bengal teen killed, body burnt by friends for not sharing online game password

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com