ADVERTISEMENT

കോഴിക്കോട്∙ കക്കോടി പഞ്ചായത്തിനു സമീപത്തെ പാലത്തിൽ നിന്നും വെള്ളിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. മൊകവൂർ കോവുള്ളാരി വീട്ടിൽ ജയരാജ(65)ന്റെ മൃതദേഹമാണ് പതിമൂന്നടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. വെള്ളിമാട്കുന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ  ഇ.സി. നന്ദകുമാർ, എ.അബ്ദുൽ ഫൈസി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമനസേനയും സ്കൂബ ടീമും നടത്തിയ സംയുക്ത പരിശോധനയിലാണ് ജയരാജന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂബ ടീം അംഗങ്ങളായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ഷിഹാബുദീൻ, അഹമ്മദ് റഹീഷ്, നിഖിൽ മല്ലിശ്ശേരി, മനുപ്രസാദ്, വെള്ളിമാട്കുന്ന് നിലയത്തിലെ  ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ  എം. ഷൈബിൻ, എം.ടി റാഷിദ്‌, എ.പി ജിതേഷ്, സി.പി സുധീർ, കെ.സിന്തിൽകുമാർ ഹോംഗാർഡ് ടി.എം കുട്ടപ്പൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary:

Deadbody Found The Person Who Jumped Into The River From The Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com