ADVERTISEMENT

രാമേശ്വരം∙ ധനുഷ്കോടിയിലെ അരിചൽമുനൈയ്ക്ക് അടുത്തുള്ള രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതോടു കൂടി, അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആത്മീയയാത്ര പൂർത്തിയായി. അരിചൽമുനൈയിൽ പുഷ്പാർച്ചന നടത്തുകയും കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിലെത്തി ദർശനവും പൂജയും നടത്തിയ പ്രധാനമന്ത്രി തിരികെ ഡൽഹിക്കു മടങ്ങി.

അരിചൽമുനൈ തീരത്ത് പൂക്കൾ സമർപ്പിച്ച പ്രധാനമന്ത്രി തീരത്തു പീഠത്തിലിരുന്നു പ്രാണായാമം നടത്തുകയും ചെയ്തു. രാമസേതുവിന്റെ ആരംഭസ്ഥലമെന്നാണ് അരിചൽമുനൈ അറിയപ്പെടുന്നത്. ‘‘ശ്രീരാമന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള അരിചൽമുനൈ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. രാമ സേതുവിന്റെ ആരംഭം ഇവിടെനിന്നാണ്’’– പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അരിചൽമുനൈയിലെത്തി പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി.(Photo:@narendramodi/X)
അരിചൽമുനൈയിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി യപ്പോൾ. (Photo:@narendramodi/X)

രാവണനെ പരാജയപ്പെടുത്താൻ ലങ്കയിലേക്ക് കടക്കാന്‍ ശ്രീരാമനും വാനരസേനയും നിര്‍മിച്ചതാണ് രാമസേതുവെന്നാണ് വിശ്വാസം. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെയും ആന്ധ്രപ്രദേശിലെയും വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.

ധനുഷ്കോടിയിലെ അരിചൽമുനൈയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ (Photo:@narendramodi/X)
ധനുഷ്കോടിയിലെ അരിചൽമുനൈയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ (Photo:@narendramodi/X)
English Summary:

Narendra Modi visited Arichal Munai in Dhanushkodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com