ADVERTISEMENT

കൊച്ചി∙ അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്നത് തത്സമയം കാണാൻ കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ തടിച്ചു കൂടിയതു നൂറുകണക്കിന് പേർ. ക്ഷേത്രമുറ്റത്തെ  സ്ക്രീനിൽ രാം ലല്ലയുടെ മുഖം ദൃശ്യമായതോടെ ഭക്തരുടെ കണ്ഠങ്ങളിൽ നിന്ന് രാമനാമം ഉയര്‍ന്നു. മോഹൻലാൽ കച്ചേരിപ്പടി–ചിറ്റൂർ റോഡിലുള്ള അയപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിർമാല്യം ദർശനത്തിനെത്തി.

പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള പാവക്കുളം ക്ഷേത്രത്തിലായിരുന്നു പ്രധാന ചടങ്ങുകൾ. നഗരത്തിലും സമീപ പ്രദേശങ്ങളിലും വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള 94 ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആഘോഷ പരിപാടികൾ നടന്നു.

രാവിെല ഏഴുമുതൽ ഭക്തർ ക്ഷേത്രത്തിനു മുന്നിൽ പ്രാർഥനാഗാനങ്ങളും ഭജനയുമായി ഒത്തുകൂടിയിരുന്നു. വൈകി​ട്ട് ദീപാലങ്കാരം, അക്ഷതവിതരണം, ഭജന, അന്നദാനം തുടങ്ങിയവ ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റും വിഎച്ച്പി നേതാവുമായ പങ്കജാക്ഷ മേനോൻ വ്യക്തമാക്കി.

English Summary:

Kochi Devotees Witness Live Prana Pratishtha from Ayodhya at Kalur Pavakulam Mahadeva Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com