അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ മതസൗഹാർദ റാലി നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
Mail This Article
കൊൽക്കത്ത∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മതവിഭാഗങ്ങളെ ഒത്തൊരുമിപ്പിക്കുക ലക്ഷ്യമിട്ട് മതസൗഹാർദ റാലിക്ക് നേതൃത്വം നൽകി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിവിധ മതവിഭാഗങ്ങളിൽ നിന്നായി നിരവധി മതനേതാക്കളെ അണിനിരത്തിയാണു റാലിക്ക് മമത നേതൃത്വം നൽകുന്നത്. റാലിയെ സ്വീകരിക്കുന്നതിനായി പലയിടങ്ങളിലും ജനക്കൂട്ടം തമ്പടിച്ചിരുന്നു.
തീർഥാടന കേന്ദ്രമായ കാളീഘട്ട് ക്ഷേത്രത്തിലെ പൂജയ്‌ക്കും പ്രാർത്ഥനയ്‌ക്കുംശേഷമാണ് റാലിക്ക് മമത തുടക്കമിട്ടത്. പള്ളികളും ക്ഷേത്രങ്ങളും ഉൾപ്പെടെ വിവിധ ആരാധനാലയ കേന്ദ്രങ്ങൾ സന്ദര്‍ശിച്ചാണു റാലി കടന്നുപോകുന്നത്.
അയോധ്യയിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് തിരഞ്ഞെടുപ്പിനു മുൻപുള്ള നാടകമെന്നു വിമർശിച്ചാണ് മമത ബാനർജി വിട്ടുനിന്നത്. ഇതിനു പകരമായാണു റാലി. പാർക്ക് സർക്കസ് മൈതാനത്ത് പൊതുസമ്മേളനത്തോടെ റാലിക്കു സമാപനമാകും. ബംഗാളിലെ മറ്റിടങ്ങളിലും തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുന്നുണ്ട്.