ADVERTISEMENT

കോഴിക്കോട്∙ പൊറ്റമ്മലിൽ മധ്യവയസ്കനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക് വയർ കടിച്ചുമുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്നു സംശയിക്കുന്നു. ഇലക്ട്രിക് വയറിൽ കടിച്ചുപിടിച്ച നിലയിലായിരുന്നു മൃതദേഹം.

പൊറ്റമ്മൽ മദർ ഡെന്റൽ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

English Summary:

Unidentified Man Found Electrocuted Near Potammal Dental Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com