ADVERTISEMENT

കൊച്ചി∙ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബ് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചതായി പരാതി. വിഷയത്തിൽ പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ശ്രീനിജിനെ സാബു എം.ജേക്കബ് അവഹേളിച്ചതെന്നാണ് പരാതി. ഹൈക്കോടതി ഇടപെട്ടാണ് കോലഞ്ചേരിയിലെ സമ്മേളനത്തിന് അവസാന നിമിഷം അനുമതി നൽകിയത്. സമ്മേളനത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചതിനെതിരെ ട്വന്റി20 ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്. അനുമതി നിഷേധത്തിനു പിന്നിൽ ശ്രീനിജിൻ ആണെന്നായിരുന്നു ട്വന്റി20യുടെ ആരോപണം.

മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന്് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു.

പ്രസംഗം ശ്രീനിജിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ അവഹേളിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബു എം.ജേക്കബിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചായത്തുകളിൽ‍ പരിപാടികൾക്ക് ചെല്ലുമ്പോൾ ട്വന്റി20 അംഗങ്ങളായ ഭരണസമിതി അംഗങ്ങൾ വേദിയിൽനിന്ന് ഇറങ്ങിപ്പോവുന്നത് ജാതി അധിക്ഷേപമായി കണക്കാക്കണം എന്നായിരുന്നു ശ്രീനിജിന്റെ ആവശ്യം.

English Summary:

Complaint Against Twenty-Twenty chief coordinator Sabu M.Jacob of insulting PV Sreenijin MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com