ക്രിസ്മസ്–ന്യൂ ഇയര്‍ ബംപർ: 20 കോടിയുടെ ഭാഗ്യനമ്പർ XC 224091; പാലക്കാട്ടെ ടിക്കറ്റ്, വിറ്റത് തിരുവനന്തപുരത്ത്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. പാലക്കാട് വിൻ സ്റ്റാർ ലോട്ടറി ഏജൻസി ഉടമ ഷാജഹാന്റെ പക്കൽനിന്നും വാങ്ങിച്ച ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഹോൾസെയിൽ കടയായ ഇവിടെനിന്ന് തിരുവനന്തപുരം സ്വദേശിയായ ഏജന്റ് ദുരൈരാജാണ് ടിക്കറ്റ് വാങ്ങിയത്. തുടർന്ന് കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്ററിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
35 വർഷമായി ടിക്കറ്റ് എടുക്കുന്നതാണെന്ന് ദുരൈരാജ് പ്രതികരിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് ലോട്ടറി എടുക്കാറുണ്ട്. പാലക്കാട് വിൻ സ്റ്റാറിൽനിന്ന് 15 വർഷമായി ടിക്കറ്റ് എടുക്കുന്നു. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ദുരൈരാജിന്റെ ലക്കി സ്റ്റാർ എന്ന കട. വിവിധ സംസ്ഥാനക്കാർ ഇവിടെനിന്ന് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ദുരൈരാജ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XB 279240, XJ 103824, XE 243120, XB 378872, XL l421156 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
ആകെ 45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ആകെ 6,91,300 സമ്മാനങ്ങള്‍.