ADVERTISEMENT

തിരുവനന്തപുരം∙ വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മോഷണം. വീട്ടുകാരെ മയക്കി കിടത്തിയായിരുന്നു മോഷണം. സംഘത്തിലെ രണ്ടുപേരെ പിടികൂടി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുന്നു.

ഹരിഹരപുരം എൽപി സ്കൂളിനു സമീപത്തെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. വീട്ടിൽ ശ്രീദേവിയമ്മ, മരുമകളും സ്കൂൾ പ്രിൻസിപ്പലുമായ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരായിരുന്നു താമസം. വീട്ടുകാരെ മയക്കി സ്വർണവും പണവുമാണ് മോഷ്ടിച്ചത്. നേപ്പാൾ സ്വദേശിനി ജോലിക്കെത്തിയത് ദിവസങ്ങൾക്കു മുൻപാണ്. ഭക്ഷണത്തിലാണ് മയക്കു മരുന്നു കലർത്തിയത്.

ശ്രീദേവിയമ്മയുടെ മകൻ ബെംഗളൂരുവിലാണ്. ഭാര്യ ദീപയെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അടുത്ത വീട്ടിൽനിന്ന് ആളുകളെത്തിയപ്പോൾ ചിലർ വീട്ടിൽനിന്ന് ഇറങ്ങി ഓടി. വീട്ടുകാർ ബോധരഹിതരായ നിലയിലായിരുന്നു.

പിന്നാലെ നടന്ന പരിശോധനയിൽ ഒരാളെ വീടിനോട് ചേർന്ന മതിലിനടുത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇയാളുടെ പക്കൽ പണവും സ്വർണവും ഉണ്ടായിരുന്നു. പരിശോധനയിൽ ഒളിച്ചിരുന്ന ഒരാളെക്കൂടി പിടികൂടി. നേപ്പാൾ സ്വദേശിയായ വനിത ഉൾപ്പെടെ 3 പേരെ പിടികൂടാനുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അയിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary:

Theft in Varkala Sedating Family Members; 2 Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com