പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹീക സന്ദർശനം ആരംഭിച്ചു
Mail This Article
ബെംഗളൂരു ∙ ആഗോള സുറിയാനി സഭാ അധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ഭാരതത്തിലെ നാലാം ശ്ലൈഹീക സന്ദർശനം ആരംഭിച്ചു.
രാവിലെ 8.30 ന് ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ബാവായെയും സംഘത്തെയും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, മാത്യൂസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ സ്തേഫാനോസ്, സഭാ അല്‍മായ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മുൻ എംഎൽഎ സാജു പോൾ, വൈദികർ, സഭാ വർക്കിങ് - മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, വിശ്വാസികൾ എന്നിവരടങ്ങുന്ന സംഘം സ്വീകരിച്ചു.
വൈകിട്ട് 4.15 ന് യെലഹങ്ക സെന്റ് ബേസിൽ പള്ളിയിൽ ബാവായ്ക്ക് സ്വീകരണം നൽകും. ബാവായുടെ മുഖ്യ കാർമികത്വത്തിൽ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നിർവഹിക്കും. 7 ന് ബെംഗളൂരു ഭദ്രാസന ആസ്ഥാനത്തിന്റെ ശിലാസ്ഥാപനവും തുടർന്ന് പൊതു സമ്മേളനവും നടക്കും.