ലോറി ബൈക്കിലിടിച്ച് അപകടം: പള്ളിയിൽ പോവുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം
Mail This Article
ആലപ്പുഴ∙ ഭർത്താവുമൊന്നിച്ചു ബൈക്കിൽ പള്ളിയിലേക്കു പോവുകയായിരുന്ന വീട്ടമ്മ ലോറിയിടിച്ചു മരിച്ചു. മനത്തോടത്ത് വീട്ടിൽ മത്തായിയുടെ ഭാര്യ മേരിക്കുട്ടി (മോളി– 55) ആണു മരിച്ചത്. പനങ്ങാട് കാട്ടേൽ കുടുംബാംഗമാണ്. ഇന്നു രാവിലെ 6.30 നു തുറവൂർ-അരൂർ പാതയിൽ കോടംതുരുത്തു വിവി ഹൈസ്കൂളിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിന്റെ സഹോദരനാണ് മത്തായി.
ഭർത്താവിനൊപ്പം ബൈക്കിൽ പള്ളിയിലേക്കു പോകവേയായിരുന്നു അപകടം. ടാങ്കർ ലോറി ബൈക്കിലിടിച്ചു മേരിക്കുട്ടി റോഡിലേക്കു തെറിച്ചുവീണു. തുറവൂർ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മേരിക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം പിന്നീട്. മക്കൾ: ലവീന (ഓസ്ട്രേലിയ), ഡെന്നിസ്, ഡേവിസ്. മരുമക്കൾ: ആനന്ദ് (ഓസ്ട്രേലിയ), ജെസ്ന (സെന്റ് മേരീസ് ഹൈസ്കൂൾ, ചേർത്തല).