ADVERTISEMENT

കാസർകോട് ∙ രാജ്യത്തിന്റെ ഭരണഘടന തന്നെ നമുക്ക് നഷ്ടമാകുന്നത് എപ്പോഴാണെന്നു പറയാനാവില്ലെന്ന് ടി.പത്മനാഭൻ. ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചെർക്കളം പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘‘ലോകത്ത് ഏറ്റവും മികവുറ്റതും മാതൃകാപരവുമായ ഭരണഘടനയാണ് ഇന്ത്യയിലേത്. പക്ഷേ അത് നമുക്ക് നഷ്ടമാവുമോ എന്ന ആശങ്ക നിലനിൽക്കുന്നു. അങ്ങനെ ഒരു ദിവസം വരാതിരിക്കട്ടെ എന്നു എന്നു പ്രാർഥിക്കാൻ മാത്രമേ സാധിക്കൂ. പക്ഷേ പ്രാർഥന ഫലിക്കുമെന്നു തോന്നുന്നില്ല. രാജ്യത്തൊന്നടങ്കം വെറുപ്പും വിദ്വേഷവും പ്രചരിക്കുകയാണ്. അതു മാറി മനുഷ്യനും മനുഷ്യനും തമ്മിൽ സ്നേഹം തുടരട്ടെ’’–ടി.പത്മനാഭൻ പറ‍ഞ്ഞു.

ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്റെ പേരാണെന്ന് ടി.പത്മനാഭൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. പരസ്പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്തില്ലെങ്കിൽ, അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Worried that a day will come as we will lose the Constitution: T. Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com