വനിതാ ശാസ്ത്രജ്ഞരെ അണിനിരത്തി റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ആർഒയുടെ നിശ്ചലദൃശ്യം– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐഎസ്ഐർഒയുടെ ചന്ദ്രയാൻ–3 വിക്ഷേപണത്തിന്റെ നിശ്ചലദൃശ്യവും. എട്ടുവനിതാ ശാസ്ത്രജ്‍ഞർ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി.
ചന്ദ്രനിലെ ശിവശക്തി പോയിന്റ്, വിക്രം ലാൻഡർ പ്രഗ്യാൻ റോവർ, പ്രധാനമന്ത്രിയുടെ പ്രത്യേക്ഷണിതാക്കളായ 220 വനിതാ ശാസ്ത്രജ്ഞരുടെ ചിത്രം എന്നിവ ഐഎസ്ആര്‍ഒയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി. നിശ്ചല ദൃശ്യത്തെ എട്ട് വനിതാ ശാസ്ത്രജ്ഞരും അനുഗമിച്ചു. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽവണ്ണിന്റെ വിക്ഷേപണം, ഗഗൻയാൻ ബഹിരാകാശ ദൗത്യം, ഇന്ത്യയുടെ പുരാതന ബഹിരാകാശശാസ്ത്രജ്ഞരായ ആര്യഭട്ടൻ, വരാഹമിഹിരൻ എന്നിവരുടെ ചിത്രങ്ങളും ഐഎസ്ആർഒയുടെ നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുന്നു
‘നാരിശക്തി’യാണ് ഇത്തവണ നിശ്ചലദൃശ്യങ്ങളുടെ പ്രമേയം. ഇന്ത്യയുടെ ബഹിരാകാശദൗത്യമായ ഗഗൻയാനിന്റെ ഭാഗമാകാൻ വനിതകളെ സ്വാഗതം ചെയ്യുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ‘‘ബഹിരാകാശ ഏജൻസിയിലെ ജീവനക്കാരുടെ അഞ്ചിൽ ഒന്ന് ഇപ്പോൾ സ്ത്രീകളാണ്. കൂടുതല്‍ സ്ത്രീകളെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക് സ്വാഗതം ചെയ്യുകയാണ്. ഐഎസ്ആർഒയിൽ ലിംഗവിവേചനത്തിനു സ്ഥാനമില്ല. ജോലിയിലെ കഴിവും ആത്മാർഥതയുമാണ് പ്രധാനം. ഇവിടെയുള്ള ജീവനക്കാരുടെ ആത്മാർഥമായ പരിശ്രമമാണ് ഐഎസ്ആർഒയുടെ ഉയർച്ചയ്ക്കു കാരണം.’’– എസ്. സോമനാഥ് വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ