ADVERTISEMENT

ഭുവനേശ്വർ∙ ഒഡീഷയിൽ സംസ്ഥാനതല റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിൽ പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശിൽപ. തിരുവനന്തപുരം സ്വദേശിയായ ശിൽപ 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നിലവിൽ ഗൻജം എഎസ്പിയാണ്.

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനറാലി നയിക്കാൻ തിരഞ്ഞെടുത്തത്തിൽ ആഹ്ലാദമുണ്ടെന്ന് ശിൽപ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശിൽപ റിപ്പബ്ലിക്ക് ദിനറാലി നയിച്ചത്.

ഒഡിഷയിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷപരിപാടിയെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശിൽപ നയിക്കുന്നു. (ചിത്രം:Special Arrangement)
ഒഡിഷയിൽ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷപരിപാടിയെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശിൽപ നയിക്കുന്നു. (ചിത്രം:Special Arrangement)

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിടെക് നേടിയ ശിൽപ സോഫ്ട്‌വെയർ കമ്പനിയായ ഐബിഎസിൽ നേരത്തേ ജോലി ചെയ്തിരുന്നു.

തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശികളായ എൻ.പി.അനിൽകുമാറിന്റെയും ബീനകുമാരിയുടെയും മകളാണ്. റെയിൽവേ പാലക്കാട് ഡിവിഷനിൽ അസി. ഡിവിഷണൽ ഓപ്പറേഷൻസ് മാനേജറായ  ഗോപു ആർ. ഉണ്ണിത്താന്റെ ഭാര്യയാണ്.

English Summary:

Malayali IPS Officer leads Odisha's Republic Day Parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com