ADVERTISEMENT

കുറ്റിക്കോൽ (കാസർകോട്)∙ കാസർകോട് കളക്കരയിൽ കുഴൽക്കിണർ നിർമാണത്തിന് എത്തിയ വാഹനവും മീൻ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പിക്കപ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30)ആണ് മരിച്ചത് .

കുഴൽക്കിണർ നിർമാണ വാഹനത്തിൽ ഉണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ് വാനും  ചുള്ളിക്കരയിലേക്ക് വരികയായിരുന്ന വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. ജിജോയുടെ പിതാവ്: പനച്ചിക്കുന്നേൽ ജോസഫ് (കുഞ്ഞ്). മാതാവ്: മേരി, മറ്റു സഹോദരങ്ങൾ: ജോബി, ജസ്റ്റിൻ

English Summary:

Youth dies after van collides with vehicle used for borewell construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com