ADVERTISEMENT

തിരുവനന്തപുരം∙ എസ്എഫ്ഐക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐ തെമ്മാടികൾക്കു മറുപടിയില്ലെന്ന് ഗവർണർ പറഞ്ഞു. തന്റെ നിയമപരമായ അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ല. താനും സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മസ്കറ്റ് ഹോട്ടലിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഗവർണർ. 

അധിക സുരക്ഷ വേണമെന്ന്  ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ‘‘പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞില്ല. 22 പ്രതിഷേധക്കാരെ തടയാൻ നൂറോളം പൊലീസുകാർക്കു പറ്റിയില്ല.’’– ഗവർണർ വ്യക്തമാക്കി. 

‘‘കേരള പൊലീസ് എന്നത് ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ്. പക്ഷേ, അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. കേരളാ പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. എന്നാൽ അവർക്കുമേൽ രാഷ്ട്രീയ സമ്മർദമുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയിൽ പൊലീസിന്റെ നടപടി ഇതാണോ?’’– ഗവർണർ ചോദിച്ചു.

English Summary:

Kerala Governor Arif Mohammed Khan Against CM Pinarayi Vijayan - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com