ADVERTISEMENT

ന്യൂഡൽഹി∙ പത്മ പുരസ്ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരസ്ക്കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 28 മടങ്ങ് വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുരസ്ക്കാര നിര്‍ണയത്തിന്‍റെ രീതി തന്നെ അടിമുടി മാറി. സാധാരണക്കാർക്കും ഇപ്പോള്‍ പുരസ്ക്കാരത്തിനായി ആളുകളെ ശുപാര്‍ശ ചെയ്യാം. ജനങ്ങളുടെ പത്മപുരസ്ക്കാരമാണ് ഇപ്പോഴുള്ളതെന്ന് റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

‘‘സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയത്നിച്ച നിരവധി ആളുകൾക്ക് ഇത്തവണയും പത്മ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ച് അറിയാൽ എല്ലാവർക്കും താൽപര്യമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽനിന്നും മാറി സമൂഹത്തിനായി അധ്വാനിക്കുന്നവരാണ് ഇവർ. അവരവരുടെ മേഖലകളിൽ തനതായ പ്രവർത്തനമാണ് ഇവരുടെ പ്രത്യേകത. ചിലർ ആംബുലൻസുകൾ നൽകുന്നു, മറ്റു ചിലർ വീടില്ലാത്തവർക്ക് വീടു നൽകുന്നു.’’ – മോദി ചൂണ്ടിക്കാട്ടി.

English Summary:

Narendra Modi says credibility of Padma Awards are increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com