ADVERTISEMENT

കണ്ണൂർ‌∙ കണ്ണൂർ അർബൻ നിധി തട്ടിപ്പു കേസിലെ പ്രധാന പ്രതികളുടെ മലപ്പുറം ചങ്ങരംകുളം, തൃശൂർ വയലത്തൂർ, പാലക്കാട് ചളവറ എന്നിവിടങ്ങളിലെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. 22 കോടി രൂപയുടെ തട്ടിപ്പു നടന്നതായുള്ള പരാതികളിൽ ക്രൈംബ്രാഞ്ച് (സാമ്പത്തിക കുറ്റാന്വേഷണ  വിഭാഗം) കേസെടുത്തിട്ടുണ്ട്. പ്രധാന 10 പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിൽ ഒരു പ്രതിയൊഴിച്ചുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി.

കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

English Summary:

ED Raid in Kannr Urban Nidhi Bank Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com