ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാനയിൽ അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘാംഗമായ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് രാജൻ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ യമുനാനഗർ ജില്ലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ പല ഭാഗങ്ങളും കാണാനില്ലായിരുന്നു. വെടിവയ്പ്പും ഗുണ്ടാ പോരും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട രാജൻ. 

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാനേതാവ് ദവീന്ദർ ബാംബിഹ ഏറ്റെടുത്തു. ഫെയ്സ്‌ബുക് പോസ്റ്റിലൂടെയാണ് കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. 

കത്തിക്കരിഞ്ഞ മൃതദേഹം രാജന്റെ ബന്ധുവാണു തിരിച്ചറിഞ്ഞത്. വിവാഹം ചെയ്ത് കുട്ടിയുണ്ടെങ്കിലും ഏറെനാളുകളായി കുടുംബവുമായി രാജൻ അകന്നുകഴിയുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. കൊലപാതകത്തിന്റെ കാരണമറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

English Summary:

Gangster Lawrence Bishnoi's Shooter Tied Up, Set On Fire In Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com