ADVERTISEMENT

ആലപ്പുഴ∙ കായംകുളത്ത് ഇരുനൂറോളം പേർ സിപിഎം വിടുന്നു. സിപിഎം വിട്ട് സിപിഐയിൽ ചേരാനാണു നീക്കം. സിപിഐ നേതൃത്വവുമായി ആദ്യഘട്ട ചർച്ച നടത്തി. ദേവികുളങ്ങര, കൃ‍ഷ്ണപുരം, എരുവാപ്രദേശങ്ങളിലെ പ്രവർത്തകരാണു പാർട്ടി വിടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവരാണു പാർട്ടി വിടുന്നവരിൽ ഭൂരിഭാഗവും. പിന്നാക്ക വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒഴിവാക്കുന്നു എന്ന ആക്ഷേപം ഇവിടെ ഉയർന്നിരുന്നു.

പരാതികൾ പാർട്ടി നേതൃത്വത്തിന് നൽകിയാൽ അവ വിഭാഗീയതയുടെ ഭാഗമാണെന്ന് ആരോപിച്ച് അവരെ പുറത്താക്കുന്ന അവസ്ഥയുണ്ടെന്നാണു വിമർശനം. കഴിഞ്ഞദിവസം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിൽനിന്നും പട്ടികവിഭാഗത്തിൽപ്പെട്ട ഒരു നേതാവിനെ ഒഴിവാക്കിയിരുന്നു. ഗ്രാമസഭ വിളിച്ചുകൂട്ടാത്തതിന് പരാതി കൊടുത്തു എന്നതായിരുന്നു ഇയാൾക്കെതിരായ ആക്ഷേപം. 

English Summary:

Many people leave CPM in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com