ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനായി തയ്യാറെടുത്ത് ഉത്തരാഖണ്ഡ്. ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള  സമിതിയുടെ കരട്റിപ്പോർട്ട് ഫെബ്രുവരി 2ന്  സർക്കാരിന് കൈമാറും. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വ്യക്തമാക്കി. ബിൽ ചർച്ച ചെയ്യുന്നതിനായി ഫെബ്രുവരി അഞ്ചിനാണ് ഉത്തരാഖണ്ഡ് നിയമസഭ ചേരുന്നത്.  

ഏക വ്യക്തിനിയമം നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ  ഏക വ്യക്തിനിയമ ബിൽ പാസാക്കാനാണ് ബിജെപി നീക്കമെന്നും സൂചനകളുണ്ട്. അയോധ്യയ്‌ക്ക് പിന്നാലെ ഏക വ്യക്തിനിയമവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

Readmore:‘സംവരണ ഡേറ്റ കേന്ദ്രത്തിൽനിന്ന് ശേഖരിക്കണം’; കേരളത്തിൽ ജാതി സർവേ നടത്തില്ലെന്ന് സൂചനയുമായി സർക്കാർ

കരട് റിപ്പോർട്ട് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം മേയിലാണ് ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്.  ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്ത് സർക്കാരും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഏക വ്യക്‌തിനിയമം നടപ്പാക്കുമെന്ന് സൂചനകളുണ്ട്. 

English Summary:

Uttarakhand Uniform Civil Code to be passed in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com