ADVERTISEMENT

പുത്തൻകുരിശ് ∙ ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. കോലഞ്ചേരിയിൽ കഴിഞ്ഞ 21ന് നടന്ന ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. എംഎൽഎയുടെ പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. അന്നു വിദ്വേഷ പ്രസംഗം നടത്തിയെന്ന കിങ്ങിണിമറ്റം സ്വദേശിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്ച പൊലീസ് മറ്റൊരു കേസും എടുത്തിരുന്നു.

മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. പ്രസംഗം ശ്രീനിജിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. ജാതി അധിക്ഷേപത്തിന്റെ പേരിൽ സാബു എം.ജേക്കബിനെതിരെ ശ്രീനിജിൻ മുൻപും പരാതിപ്പെട്ടിട്ടുണ്ട്.

English Summary:

Puthenkurish police registered another case against Sabu M. Jacob for defamatory statement against MLA PV Sreenijin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com