‘പാട്ടത്തുക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്കീം; മണൽവാരൽ പുനരാരംഭിക്കും, 200 കോടി പ്രതീക്ഷിക്കുന്നു’
Mail This Article
തിരുവനന്തപുരം∙ ബാങ്കുകൾ ഭൂമി പണയപ്പെടുത്തി വായ്പകൾ നൽകുമ്പോൾ ഇത്തരം ഭൂമി പണയപ്പെടുത്തലുകൾ ബാങ്കുകൾക്കു പരിശോധനയ്ക്ക് ലഭ്യമാകുന്ന വിധത്തിൽ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത്തരത്തിൽ മോർട്ട്ഗേജ് രേഖപ്പെടുത്തുന്നതിന് പരമാവധി 1000 രൂപയും, ഈ രേഖപ്പെടുത്തൽ ഒഴിവാക്കുന്നതിനായി 300 രൂപയും ഫീസായി ബാങ്കുകളിൽനിന്ന് ഈടാക്കും. ഇതിലൂടെ പ്രതിവർഷം 200 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.
∙ സ്വാതന്ത്ര്യത്തിന് മുൻപ് വിദേശ പൗരന്മാർക്കും കമ്പനികൾക്കും സർക്കാർ ഭൂമി പാട്ടമായും ഗ്രാന്റായും വ്യവസ്ഥകളോടെ നൽകിയ ഭൂമിയിൽനിന്ന് നിയമാനുസരണം പാട്ടം നിശ്ചയിച്ച് പാട്ടത്തുക പിരിച്ചെടുക്കും.
∙ സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞു കിട്ടുന്നതിനായി ആംനസ്റ്റി സ്കീം കൊണ്ടു വരും. ആംനസ്റ്റി സ്കീമിലൂടെ കുടിശ്ശിക തീർക്കാത്ത കുടിശ്ശിക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കും.
∙ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കും. മണൽ നിക്ഷേപമുള്ള മറ്റ് നദികളിൽ നിന്നും ഘട്ടം ഘട്ടമായി മണൽ വാരും. ഇതിലൂടെ 200 കോടി പ്രതീക്ഷിക്കുന്നു.