ADVERTISEMENT

കുന്ദമംഗലം∙ കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാക്കി എബിവിപിയും കെഎസ്‌യുവും. ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാടാണെന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം യദുകൃഷ്ണ പറഞ്ഞു. ഗോഡ്സെയെ പിന്തുണച്ച പ്രഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ എൻഐടിക്ക് മുന്നിൽ ഗോഡ്സെയുടെ ചിത്രം കത്തിച്ചു. 

Read also: ‘കോൺഗ്രസ് കട പൂട്ടാറായി, ഈ സർക്കാർ മൂന്നാമതും വരാൻ 100–125 ദിവസം; ഇനി വൻ തീരുമാനങ്ങൾ’

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്സെയെയാണ് പ്രഫസർ പിന്തുണച്ചത്. ഗാന്ധിവധവുമായി ആർഎസ്എസിന് ബന്ധമില്ല.  പ്രഫസർക്കെതിരെ യുജിസിക്കും എൻഐടി ഡയറക്ടർക്കും പരാതി നൽകിയെന്നും യദു കൃഷ്ണ പറഞ്ഞു. കെഎസ്‌യുവും ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് സൂരജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഷൈജയുടെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്ദമംഗലം പൊലീസ് ഫെയ്സ്ബുക്കിനെ സമീപിച്ചു. പ്രഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻഐടി ഡയറക്ടർക്കും പൊലീസ് കത്ത് നൽകി. ‘ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടു പേരുടെ ഹീറോ’ എന്ന പോസ്റ്റിനു താഴെ ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു പ്രഫസറുടെ കമന്റ്. സംഭവം വിവാദമായതോടെ ഇവർ കമന്റ്‌ ഡിലീറ്റ് ചെയ്തു.

English Summary:

KSU and ABVP protest against NIT Professor for hailing Nathuram Godse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com